കൊച്ചി: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം സേവനദാതാവും ഉപഭോക്താവും തമ്മിലുള്ളതല്ലാത്തതിനാല് ഗ്രാറ്റുവിറ്റി കുടിശിക തര്‍ക്കങ്ങളില്‍ ഉപഭോക്തൃ കമ്മീഷന് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി.
30 വര്‍ഷത്തെ സേവനത്തിനുശേഷം ബാങ്കില്‍ നിന്നു വിരമിച്ച ജീവനക്കാരന് ഗ്രാറ്റുവിറ്റി കുടിശിക നല്‍കാനുള്ള മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവിനെതിരെ തിരൂര്‍ സര്‍വീസ് സഹകരണബാങ്ക് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് പരിഗണിച്ചത്.